ആരോമലെ നീ എൻ ശാലീന സൗന്ദര്യം
സൗഭാഗ്യമായി വന്നലിഞ്ഞു എന്നിൽ നീ
ഒരായിരം ആശംസകൾ നേരുന്ന ഞാൻ
ജന്മദിനത്തിൻ ആഹ്ലാദം നേരുന്നു

4. ജീവിതത്തിൻ ഓരോ പരീക്ഷണങ്ങൾ നേരിടുമ്പോഴൊതും
എന്നുള്ളിൽ സ്നേഹത്തിന്റെ പ്രകാശമായി ജ്വലിക്കുന്ന
എൻ പ്രിയേ നിനക്കായി സ്നേഹത്തിൽ ചാലിച്ച
ഒരായിരം പിറന്നാളാശംസകൾ

5. ഓരോ കനവിലും, ഓരോ നിനവിലും ,
നിന്നോർമകൾ ഒരു നറുതെന്നലായി,
നിറയുന്നു എന്നുള്ളിൽ
ആയിരം ജന്മദിനാശംസകൾ

6. എൻ മനസത്തിൽ നിറഞ്ഞു നിൽക്കും പുഷ്പമേ,
നിന്നുടെ ജന്മദിനം എന്നിൽ ആരവമായി നിറയുമ്പോൾ
ആയിരം സ്നേഹചുംബനത്തോടെ നേരുന്നു നിനക്കായി
ആയിരം ജന്മദിനാശംസകൾ

7. പ്രണയം എന്തെന്ന് എന്ന് മനസ്സിലാക്കി തന്ന
എന്റെ പ്രിയ കാമുകിക്കു
ഒരായിരം പിറന്നാൾ ആശംസകൾ.

8. ഹൃദയത്തിന്റെ താളുകളിൽ
ഇപ്പോഴും പ്രകാശിക്കുന്ന ഒരു നക്ഷത്രം
കാലം മായ്ക്കാത്ത സുവർണ്ണാക്ഷരങ്ങൾ
എന്റെ ഇന്നലെകളിൽ പുഞ്ചിരിയും
സന്തോഷവും വിരിയിച്ച്

9. കാതങ്ങളകയെങ്കിലും നിൻ ഹൃദയം എന്നുളളിലുണ്ട്
കാലങ്ങലേറെയായെങ്കിലും നിന്നോർമകൾ ജ്വലിക്കുന്നു എന്നുള്ളിൽ
കാലത്തിനും കാതത്തിനും മറയ്ക്കാൻ പറ്റാത്ത സ്നേഹിതാ
നിനക്കായി ഇതാ ഒരായിരം ജന്മദിനാശംസകൾ

10. അപരിചിതനായി വന്നു എന്റെ ഹൃദയത്തെ
പകുത്തെടുത്ത എന്റെ പ്രിയ കൂട്ടുകാരാ
കാലം മായ്ക്കാത്ത ഓർമകളുമായി
ഒരായിരം ജന്മദിനാശംസകൾ

11. എവിടെ നിന്നോ വന്നു , എന്റെ ഇന്നലെകളിൽ
പുഞ്ചിരിയും, സന്തോഷവും നിറച്ചു,
ഒരു വിതുമ്പലോടെ എന്നെ പിരിഞ്ഞു പോയ കൂട്ടുകാരി
കാതങ്ങൾക്കലെ നിന്നും ഒരായിരം ജന്മദിനാശംസകൾ

12. ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും
നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു

13. പ്രിയ സ്നേഹിതാ,
നിന്റെ ഓരോ ജന്മദിനവും എന്റെ ഒരു ശുഭദിനം ആണ്, ഇനിയും ഇനിയും വളരെ ജന്മദിനങ്ങൾ ആഘോഷിക്കുമാറാകട്ടെ
ഹാപ്പി ബർത്ത്‌ഡേ

14. പൊന്നു മോൾക്കു ഒരായിരം പിറന്നാൾ ആശംസകൾ

15. ദേവന മോൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് — അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ

16. (സാന്ദ്ര) മോളൂ ഒരായിരം പിറന്നാൾ ആശംസകൾ —– ദൈവാനുഗ്രഹം ഉണ്ടാകെട്ടെ

17. എന്റെ പ്രിയപ്പെട്ട അച്ഛന്
ഒരായിരം ജന്മദിനാശംസകൾ

18. അച്ഛന്റെ പോന്നമോളുടെ പൊന്നുമ്മകൾ
ആയിരം പിറന്നാളാശംസകൾ

19. എന്റെ ജീവിതത്തിലെ
ഓരോ സന്തോഷത്തിലും
ഓരോ ദുഖത്തിലും
എന്നോടപ്പം ചേർന്നു നിന്ന
എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക്
സ്നേഹത്തിൽ ചാലിച്ച ജന്മദിനാശംസകൾ

20. അമ്മെ എന്റെ പൊന്നമ്മേ , അമ്മയുടെ പിറന്നാളിന്
ഈ പൊന്നുമോളുടെ ആയിരം മുത്തങ്ങൾ
പിറന്നാളാശംസകൾ

21. ഏറ്റവും ഭാഗ്യവതിയായ ഒരു മോൾ ആണ് ഞാൻ
അമ്മയ്ക്ക് ഒരായിരം പിറന്നാളാശംസകൾ

22. മാമന്റെ പുന്നാര വാവയ്ക്കു
ഒരായിരം ജന്മദിനാശംസകൾ